തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം അനന്തപുരി ആശുപത്രിക്കു സമീപത്തുള്ള വീട്ടില്‍ കയറി സമ്പത്ത് (46) എന്ന യുവാവിനെ വെട്ടിക്കൊന്നു. സമ്പത്തിനെ ആക്രമിച്ച പെരുമാതുറ പുതുക്കുറിച്ചിയിലുള്ള സനല്‍ മുഹമ്മദ് ഖനി (36) പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അനുജനായ സജാദിനെയും ഇവര്‍ വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു. ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാണ് ഇവര്‍ എന്നാണു സൂചന. വെട്ടിക്കൊല്ലുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
Discussion about this post