ജമ്മു: ഇന്നലെ ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ കാലുചകിലെ സൈനിക കേന്ദ്രത്തിന് മുകളിലും ഡ്രോണ്‍ സാന്നിദ്ധ്യം. ഞായറാഴ്ച രാത്രി 11.30 നും തിങ്കളാഴ്ച പുലര്‍ച്ചെ 1.30 നുമാണ് ഡ്രോണുകള്‍ കണ്ടത്.
സേനാ കേന്ദ്രത്തിന് സമീപത്തുളള ജമ്മു-പത്താന്‍കോട് ദേശീയപാതയില്‍ കാലുചക്-പൂര്മണ്ഡല് റോഡിലാണ് രണ്ട് ഡ്രോണുകളും കണ്ടതെന്ന് പൊലീസ് അറിയിച്ചു. സംശയം തോന്നിയയുടന്‍ ഡ്രോണുകള്‍ സൈന്യം വെടിവച്ചിട്ടു. 25 റൗണ്ടോളം വെടിയുതിര്‍ത്തു.
ഡ്രോണ്‍ അയച്ചതാരെന്ന് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്കിലും ജമ്മുവിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് തീവ്രവാദ സംഘടനകളെ തന്നെയാണ് പ്രധാനമായും സംശയിക്കുന്നത്.
Discussion about this post