ബംഗലൂരു: കുട്ടികളിൽ ആദ്യത്തെ കൊവിഡാനന്തര മസ്തിഷ്ക രോഗം റിപ്പോർട്ട് ചെയ്തു. കർണ്ണാടകയിൽ ദേവനഗരിയിലെ പതിമൂന്ന് വയസ്സുകാരനിലാണ് ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കുട്ടിക്ക് ആദ്യം കൊവിഡ് ബാധിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്തിരുന്നു അതിന് ശേഷമാണ് തലച്ചോറിൽ രോഗബാധയുണ്ടായത്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാൽ കുട്ടിക്ക് രോഗം ഭേദമായി വരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഈ അവസ്ഥ കൃത്യസമയത്ത് കണ്ടെത്തി ചികിത്സ നൽകിയില്ലെങ്കിൽ മാരകമായേക്കാമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ രോഗാവസ്ഥയുടെ ചികിത്സ ചിലവേറിയതാണ്. ഒരു ഇഞ്ജക്ഷന് തന്നെ ഏകദേശം എഴുപത്തായ്യായിരത്തിനും ഒരു ലക്ഷം രൂപയ്ക്കുമടുത്ത് ചിലവ് വരും. അതിനാൽ ജാഗ്രത അനിവാര്യമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.










