ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 126 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർ പിടിയിലായി.
ജോഹന്നാസ്ബർഗിൽ നിന്നും ദോഹ വഴിയാണ് ഇവർ ഡൽഹിയിലെത്തിയത്. ഒരാളുടെ കൈയ്യിൽ എട്ട് കിലോയും മറ്റൊരാളുടെ കൈയ്യിൽ 10 കിലോ ഹെറോയിനുമായിരുന്നു ഉണ്ടായിരുന്നത്. ട്രോളി ബാഗിനുളളിലായിരുന്നു ഇവർ ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. പരിശോധനയ്ക്കിടെ വെളള നിറത്തിലുളള പൊടി കണ്ടതോടെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
ഇരുവരെയും കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തു. പിടിയിലായ രണ്ട് പേരെയും കൂടുതൽ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.








