ശ്രീനഗര്‍: കശ്മീരില്‍ ലവ് ജിഹാദ് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരിലെ സിഖ് വിഭാഗം രംഗത്ത്. സിഖ് വിഭാഗത്തിലുള്ള രണ്ട് യുവതികളെ ബലമായി മതം മാറ്റി വിവാഹം കഴിപ്പിച്ചെന്ന വാര്‍ത്തകള്‍ക്കു പിറകേയാണ് സിഖ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. കശ്മീരില്‍ നിന്നും രണ്ട് സിഖ് യുവതികളെ ബലം പ്രയോഗിച്ച് മുസ്ലീം മതത്തിലേക്ക് മാറ്റുകയും പ്രായമായവരുമായി അവരുടെ വിവാഹം നടത്തിച്ചതും വിവാദമായിരുന്നു. ഇതിനെതുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ മടക്കി കൊണ്ടുവരുകയും സിഖ് സമുദായത്തിലുള്ള യുവാവുമായി വിവാഹം നടത്തുകയും ചെയ്തിരുന്നു.
കശ്മീരില്‍ സിഖ് യുവതികള്‍ സുരക്ഷിതരല്ലെന്നും യു പിയിലും ഹരിയാനയിലും ഉളളതുപോലെ ശക്തമായ ലവ് ജിഹാദ് നിയമങ്ങള്‍ കശ്മീരിലും നടപ്പിലാക്കണമെന്ന് സിഖ് സമുദായം ആവശ്യപ്പെട്ടു.
അതേസമയം കാണാതായ രണ്ടാമത്തെ പെണ്‍കുട്ടിക്കു വേണ്ടിയുളള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം നാല് സിഖ് പെണ്‍കുട്ടികളെ ബലമായി മുസ്ലീം മതത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സിഖ് മതവിഭാഗത്തിന്റെ സംഘടനയായ അകാല്‍ തഖ്ത് നേതാവ് ജിയാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു.
Discussion about this post