രാമനാട്ടുകര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന. അര്ജുന് ആയങ്കി ഷാഫിക്കൊപ്പമാണ് ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. സ്വര്‍ണക്കടത്തില്‍ ഷാഫി തന്നെ സഹായിച്ചിരുന്നെന്ന് അര്ജുന് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് എത്തിയത്.
അതേസമയം, കേസിലെ പ്രതിയായ അര്ജുന് ആയങ്കിയുടെ ഭാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസിന്റെ നിര്‍ദ്ദേശം നല്കി. കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച എത്താനാണ് നിര്‍ദ്ദേശം.
കേസുമായി ബന്ധപ്പെട്ട് അര്‍ജുന്റെ വീട്ടില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള തീരുമാനം. സ്വര്‍ണ്ണക്കടത്ത് സംഘവുമായി അര്ജുന് ബന്ധമുള്ളതായി തെളിയിക്കുന്ന രേഖകളും ഡിജിറ്റല്‍ തെളിവുകളും കസ്റ്റംസിന് ലഭിച്ചതായും സൂചനയുണ്ട്.
Discussion about this post