Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതം; ക്രമസമാധാനം തകരും’; കോൺഗ്രസ് എംപിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് കലക്ടര്‍

by Brave India Desk
Jul 4, 2021, 11:37 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: കോൺഗ്രസ് എം പി മാരുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതമാണെന്നും യാത്രയ്ക്ക് അനുമതി നല്‍കിയാല്‍ അഡ്മിനിസ്‌ട്രേഷനെതിരെ ജനങ്ങളെ സംഘടിപ്പിക്കുമെന്നും ക്രമസമാധാനം തകരുമെന്നും ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് സന്ദര്ശനത്തിനുള്ള അപേക്ഷ കലക്ടര്‍ അസ്‌കര്‍ അലി നിരസിച്ചു. ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് എംപിമാരായ ടി.എന്‍.പ്രതാപന്‍ എം.പി, ഹൈബി ഈഡന്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ദേശീയ നിയമോപദേഷ്ടാവ് അഡ്വ. രാഖേഷ് ശര്‍മ എന്നിവരുടെ അപേക്ഷയാണ് തള്ളിയത്.

കലക്ടറുടെ തീരുമാനത്തിനെതിരെ എംപിമാര്‍ക്ക് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അപ്പീല്‍ നല്‍കാന്‍ കഴിയും. തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രതാപന്‍ പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞമാസമാണ് എംപിമാര്‍ ആദ്യമായി യാത്രാനുമതി തേടിയത്. എന്നാല്‍, ഏഴു ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നു ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. തുടര്‍ന്ന് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറാണെന്ന് എം.പിമാര്‍ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇതിനെതിരെ എംപിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടില്ലെന്നും കോവിഡ് സാഹചര്യം പരിഗണിച്ച് യാത്ര മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്നുമാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചത്.

എം.പിമാരുടെ അപേക്ഷയില്‍ 10 ദിവസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ചില രേഖകള്‍ കൂടുതലായി സമര്‍പ്പിക്കണമെന്ന് എംപിമാരോട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടു. മൂവരും ആവശ്യമായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിച്ചതിനു പിന്നാലെയാണ് സന്ദര്‍ശനാനുമതി നിഷേധിച്ചത്.

കലക്ടറുടെ നടപടി എംപിമാരുടെ അവകാശങ്ങളും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്ന നടപടിയാണെന്നും ഇത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു. എംപിമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഏഴിനു കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

ദേശീയ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ കൂടിയാണ് ലക്ഷദ്വീപ് സന്ദര്‍ശനം ഉദ്ദേശിച്ചിരുന്നതെന്നു ടിഎന്‍ പ്രതാപന്‍ പറഞ്ഞു. ഭൂരിപക്ഷവും മത്സ്യത്തൊഴിലാഴിലാളികളുള്ള ലക്ഷദ്വീപില്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും സംഘടനയുടെ ദ്വീപ് ഘടകത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനുമാണ് സന്ദര്‍ശനാനുമതി തേടിയതെന്നും പ്രതാപന്‍ പറഞ്ഞു.

Tags: Lakshadweep Issue
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies