ഡല്‍ഹി: ഭീകരര്‍ക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നുവെന്ന് റിപ്പോർട്ട് . പഞ്ചാബിലൂടെ കറുപ്പ്, ഹെറോയിന്‍, പോപ്പി എന്നിവയാണ് പ്രധാനമായും കടത്തുന്നത്. പാക്കിസ്ഥാന്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജൻസ് ഇന്ത്യയിലേക്ക മയക്കുമരുന്ന് കടത്തുന്നതു വഴി കശ്മീരിലെ ഭീകരര്‍ക്ക് പണം കണ്ടെത്തുകയാണ് ചെയ്യുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 ജനുവരി മുതല്‍ 2021 മേയ് വരെ അതിര്‍ത്തിയില്‍ നിന്നായി 979 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തെന്ന് വ്യക്തമാക്കുന്നു. 2020ലാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കടത്തിയത്. ഈ വര്‍ഷം 241.231 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്.
രാജസ്ഥാന്‍ അതിര്‍ത്തിയിലൂടെയാണ് പോപ്പി കടത്തുന്നത്. ഈ വര്‍ഷം 23 കിലോ പോപ്പിയാണ് ഇവിടെ നിന്നും പിടിച്ചത്. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായത്തോടെ അതിര്‍ത്തി സുരക്ഷാ സേനയും കേന്ദ്ര സേനയും ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടുന്നത്. 2018ല്‍ കശ്മീരിലെ നിയന്ത്രണ രേഖയില്‍നിന്നും മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തതോടെയാണ് ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് കണ്ടെത്തിയത്.
Discussion about this post