തിരുവനന്തപുരം: ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തിയതിന് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു. ഡി വൈ എഫ് ഐയുടെ തിരുവനന്തപുരം ചാല ബ്ലോക്ക് കമ്മിറ്റിയാണ് പിരിച്ചു വിട്ടത്.
ബ്ലോക്ക് കമ്മിറ്റിയിലെ മിക്ക അംഗങ്ങൾക്കും ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ആരോപണം ശരിയാണെന്ന് കണ്ടെത്തിയതോടെ ജില്ലാ കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിടാൻ ഡി വൈ എഫ് ഐ സംസ്ഥാന സെന്റർ തീരുമാനിക്കുകയായിരുന്നു.
കരിപ്പൂർ സ്വർണ്ണക്കടത്തിൽ ഡി വൈ എഫ് ഐക്ക് നേരെ ആരോപണം ശക്തമാണ്. ഇതിന് പിന്നാലെ ലഹരി മാഫിയ ബന്ധത്തെ തുടർന്ന് ഒരു ബ്ലോക്ക് കമ്മിറ്റി തന്നെ പിരിച്ചു വിടേണ്ടി വന്ന നടപടി സംഘടനക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.












