തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യത. ചൊവ്വാഴ്ച ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.
സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ടിപിആര്‍ ആറിനു താഴെ എത്തിയാലേ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന.
നിലവില്‍ 143 തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ആറിനു താഴെ ടിപിആര്‍ ഉള്ളത്. മാത്രമല്ല, 88 ഓളം പ്രദേശങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് 24 നു മുകളിലാണ് എന്നതും ഗൗരവത്തോടെ കാണേണ്ടതാണ്.
പോസിറ്റിവിറ്റി കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും കൊവിഡ് അവലോകന സമിതി യോഗത്തില്‍ തീരുമാനമായി. നാളെ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തും.
Discussion about this post