തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് തിരിക്കുക. സംസ്ഥാനത്തിന്റെ വികസനകാര്യങ്ങൾ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും ചർച്ച ചെയ്യുകയാണ് ലക്ഷ്യം.
രണ്ടാമതും അധികാരമേറ്റ ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിനരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന വിഷയങ്ങൾ കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യും.വികസന പദ്ധതികൾക്കായി മുഖ്യമന്ത്രി കേന്ദ്ര സഹായം തേടിയേക്കും.
എം.പി ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും. നാളെയാകും പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുക. നിതിൻ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയൻ ചർച്ച നടത്തും. കൊവിഡ് വാക്സിൻ ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങളും ചര്‍ച്ച ചെയ്യും.
Discussion about this post