കൊല്‍ക്കത്ത: ഭീകര സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശുമായി ബന്ധമുള്ള മൂന്ന് ഭീകരര്‍ പിടിയില്‍. കൊല്‍ക്കത്തയില്‍ നിന്നാണ് ഇവരെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. സംഘത്തിൽ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചുവരികയാണ്. പിടിയിലായവർ കഴിഞ്ഞ കുറച്ചു മാസങ്ങളായി കൊല്‍ക്കത്തയിലെ ഹരിദേവ് പൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായാണ് വിവരം. പ്രദേശവാസികളെ ചോദ്യം ചെയ്യുകയാണെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി. പിടിയിലായവരെ നാളെ കോടതിയിൽ ഹാജരാക്കും.









