തിരുവനന്തപുരം: മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർത്ഥിനി നിവേദിതയാണ് മരിച്ചത്.
ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏക മകളാണ് നിവേദിത. ഇന്നലെയാണ് സംഭവമുണ്ടായത്. കുഞ്ഞ് മിക്സ്ചർ കഴിച്ചു കൊണ്ടിരിക്കവേ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം വണ്ട് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേയാണ് രണ്ടാമത്തെ ദുരന്തം.
Discussion about this post