പാലക്കാട് : സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. ഭാര്യയെയും കൈക്കുഞ്ഞിനെയും യുവാവ് വീടിനു പുറത്താക്കി. പാലക്കാട് ധോണിയിലാണ് സംഭവം. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭര്‍ത്താവ് പുറത്താക്കിയത്.
കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിലാണ് കഴിയുന്നത്. പ്രസവശേഷം ഭര്‍തൃ വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിന്റെ ക്രൂരത. ഭര്‍ത്താവ് മനു കൃഷ്ണനെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു.
Discussion about this post