കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. കണ്ണൂര്‍ തില്ലങ്കേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. എന്നാല്‍ ആകാശ് സ്ഥലത്തില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്.
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലുള്ള അജുന് ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ ആകാശും ഉണ്ടെന്ന സൂചനയിലാണ് റെയ്ഡ്. ടി പി ചന്ദ്രശേഖരന് വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് വിവരം.
ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. അര്ജുന് ആയങ്കിയുടെ നേതാവെന്ന നിലയിലാണ് ആകാശ് തില്ലങ്കേരി ഈ മേഖലയില്‍ അറിയപ്പെടുന്നത്.
അതേസമയം വിവാദം ഉണ്ടായ ഘട്ടത്തില്‍ തന്നെ സി പി എം ആകാശ് തില്ലങ്കേരിയെയും അര്ജുന് ആയങ്കിയെയും തള്ളിപ്പറഞ്ഞിരുന്നു.
Discussion about this post