കൊച്ചി: കൊച്ചിയിൽ ലഹരി മരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ പൊലീസ് പിടിയിലായി. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കസ്റ്റഡിയിലെടുത്തു. കളമശ്ശേരി സ്വദേശികളായ അസ്ക്കർ, ഫെസൽ, കല്ലൂർ സ്വദേശിയായ ചന്തു പ്രദീപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കല്ലൂർ സ്റ്റേഡിയത്തിന് സമീപം ലഹരി മരുന്ന് വ്യാപാരം നടക്കുന്നതായി പൊലീസ് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് മെട്രോ പൊലീസും പ്രത്യേക സ്ക്വഡും നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ മൂന്ന് വിദ്യാർത്ഥികൾ പിടിയിലായത്. ഇവരിൽ നിന്ന് 5 ഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
പൊലീസ് നടത്തിയ പ്രഥമിക അന്വേഷണത്തിൽ ഇവർക്ക് ലഹരി വസ്തുകൾ ലഭിച്ചത് ബെംഗളൂരിൽ നിന്നാണ് കണ്ടെത്തി. മയക്ക് മരുന്ന് ആർക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന് പൊലീസ് പരിശോധിക്കുകയാണ്.
Discussion about this post