ജമ്മു: കശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ വ്യോമസേന കേന്ദ്രത്തിൽ പൊട്ടിത്തെറിച്ച് ആഴ്ചകൾക്കുള്ളിലാണ് അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയിരിക്കുന്നത്.
ഡ്രോൺ കണ്ടെത്തി നിമിഷങ്ങൾക്കുള്ളിൽ ഡ്രോൺ വേധ സംവിധാനമുപയോഗിച്ച് അതിനെ തകർക്കാൻ സൈന്യത്തിന് സാധിച്ചു. റഡാർ വേധ സംവിധാനവും സൈന്യം ഇതിനായി ഉപയോഗിക്കുന്നുണ്ട്. സെക്കൻഡിൽ ഒൻപത് മീറ്റർ വേഗതയിൽ സഞ്ചരിച്ചിരുന്ന ഡ്രോൺ 3 കിലോമീറ്റർ ഉയരത്തിലാണ് പറന്നിരുന്നത്.
ഡ്രോൺ നിലം പരിശാക്കിയ ശേഷം സൈന്യം പ്രദേശത്ത് പരിശോധന തുടരുകയാണ്. ഡ്രോണിൽ സ്ഫോടക വസ്തുക്കളോ മറ്റെന്തെങ്കിലുമോ ഉണ്ടായിരുന്നോ എന്നത് പരിശോധിക്കുകയാണ്.











