കല്ലമ്പലം : തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ദേശീയ പാതയില്‍ നാവായിക്കുളം ഇരുപത്തെട്ടാം മൈലിനു സമീപം കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് എട്ടോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മങ്ങാട്ടുവാതുക്കല്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.
തിരുവനന്തപുരത്തു നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് എതിര്‍ദിശയില്‍ സൈഡ് മാറി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനായി വലത്തേക്ക് തിരിക്കവേ നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിയുകയായിരുന്നു. 13 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.ക്ക് കൊല്ലം സ്വദേശിയായ രാംദാസ് 54 നാണ് ഗുരുതര പരിക്കേറ്റത്. മറ്റുള്ളവര്നിസാര പരിക്കാണുള്ളത്.
രക്ഷിക്കാന്‍ ശ്രമിച്ച ബൈക്ക് തന്നെ ബസ്സിന്റെ വശത്തിടിച്ച് ബൈക്ക് യാത്രികനായ കൊല്ലം ഉളിയനാട് കാരംകോട് പൊയ്കയില്‍ വീട്ടില്‍ വിനീതിനും പരിക്കേറ്റു. ബൈക്ക് ഭാഗികമായി തകരുകയും ചെയ്തു. കല്ലമ്പലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാല് കെ.എസ്.ആര്.ടി.സി ബസുകളാണ് മേഖലയില്‍ മറിഞ്ഞത്.
Discussion about this post