ഗുഹാവത്തി : ബലിപെരുന്നാളിനെ തുടര്‍ന്ന് കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കന്നുകാലി വില്‍പ്പന നടത്തിയ 12 പേര് അറസ്റ്റില്‍. ഒപ്പം 20 പശുക്കളെയും സുരക്ഷാ സേന പിടികൂടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കന്നുകാലി ചന്തകള്‍ തുടങ്ങുകയോ, പശുക്കളെ വില്ക്കുകയോ ചെയ്യരുതെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചാണ് കന്നുകാലി വില്‍പ്പന നടത്തിയത്.
ഇന്തോ- ബംഗ്ലാ അതിര്‍ത്തിയ്ക്ക് സമീപമുള്ള കരിംഗഞ്ചിലെ ചന്തകളില്‍ നിന്നാണ് പശുക്കളെ പിടികൂടിയത്. ഫകിരാബസാറില് നിന്നും 16 പശുക്കളെയും, ബാലിയയില്‍ നിന്നും നാല് പശുക്കളെയുമാണ് പിടികൂടിയത്.
ചന്തകളിലേക്ക് ആളുകള്‍ കൂട്ടത്തോടെയെത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കന്നുകാലി വില്‍പ്പന കണ്ടെത്തിയത്.
Discussion about this post