ഡൽഹി: മുപ്പതോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ വിൽപന നടത്തുകയും ചെയ്ത കേസിൽ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ എഞ്ചിനീയറാണ് അറസ്റ്റിലായത്. ഇന്ത്യയിലും വിദേശത്തും ഉള്ളവർക്ക് വിഡിയോയും ചിത്രങ്ങളും ഡാർക്ക് വെബ്ബ് വഴി വിൽകുകയും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും പ്രതി ചെയ്തെന്നാണ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്
സി.ബി.ഐ നടത്തിയ തിരച്ചിലിൽ മൊബൈൽ ഫോൺ, ഹാർഡ് ഡ്രൈവ്, പെൻ ഡ്രൈവ്, ലാപ് ടോപ് എന്നിവ കണ്ടെടുത്തു. പോക്സോ കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി സി.ബി.ഐ വക്താവ് ആർ.സി. ജോഷി മാധ്യമങ്ങളെ അറിയിച്ചു.
ഉത്തർപ്രദേശിലെ ചിത്രകൂട്ട് ആസ്ഥാനമായി നടക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് എഞ്ചിനീയറെ കുറിച്ചുള്ള സൂചന സി.ബി.ഐക്ക് ലഭിക്കുന്നത്. 2020 ജൂൺ 22നാണ് പ്രതിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.











