ഡൽഹി: ലണ്ടനിലെ ബിഗ് ബെൻ ടവറിന്റെ ഇരട്ടി വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ നേർക്ക് വരുന്നതായി നാസയുടെ മുന്നറിയിപ്പ്. ജൂലൈ 24ന് പുലർച്ചെ 1.05ന് ഇത് ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്ത് കൂടി കടന്ന് പോകുമെന്നാണ് നാസ നൽകുന്ന മുന്നറിയിപ്പ്.
2008 ജി ഒ20 എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നത്. സെക്കൻഡിൽ 8 കിലോമീറ്റർ വേഗത്തിലാണ് ഇതിന്റെ പ്രയാണം. ഭൂമിയുടെ 4.7 മില്ല്യൺ കിലോമീറ്റർ അകലെ കൂടിയായിരിക്കും ഇത് കടന്ന് പോകുക.
നേരത്തെ, ഈഫൽ ഗോപുരത്തിന് സമാന വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോയിരുന്നു. ഇത് ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്നും 4.5 മില്ല്യൺ കിലോമീറ്റർ അകലെക്കൂടിയായിരുന്നു കടന്ന് പോയത്. ഇവയൊക്കെയും ഹാനികരമായ ദൂരപരിധിയായാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post