ടോക്യോ: ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. നിര്‍ണായകമായ മത്സരത്തില്‍ സ്‌പെയിനിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ സ്പാനിഷ് പടയെ കീഴടക്കിയത്.
പൂള്‍ എയിലെ മൂന്നാം മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ സ്‌പെയിനെ തോല്‍പ്പിച്ചു. ഇന്ത്യയ്ക്കായി രൂപീന്ദര്‍പാല്‍ സിങ് ഇരട്ടഗോള്‍ നേടി. 15, 51 മിനിറ്റുകളിലായിരുന്നു രൂപീന്ദറിന്റെ ഗോളുകള്‍. ഇന്ത്യയുടെ ആദ്യ ഗോള്‍ 14ാം മിനിറ്റില്‍ സിമ്രന്‍ജീത് നേടി. ജപ്പാന്‍ ,അര്‍ജന്റീന ടീമുകളുമായിട്ടാണ് ഇനി ഇന്ത്യയക്ക് മത്സരം ഉള്ളത്.
ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 3-2ന് തോല്‍പ്പിച്ച് ഇന്ത്യ രണ്ടാം മത്സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയയോട് തോല്‍വി ഏറ്റു വാങ്ങിയിരുന്നു. പ്രതിരോധ നിരയുടെ മോശം പ്രകടനവും മധ്യനിര താളം കണ്ടെത്താത്തതുമാണ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ കനത്ത തോല്‍വിക്ക് കാരണം. മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്നത് മാത്രമാണ് ടീമിന് ആശ്വാസം.












