Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്‍ഡ് സ്‌പേസ് ഷോയില്‍ പ്രശംസ നേടി ‘സാരംഗ്’

by Brave India Desk
Jul 27, 2021, 12:23 pm IST
in Defence
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്‍ഡ് സ്‌പേസ് ഷോയില്‍ പ്രശംസ നേടി ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ സംഘം. നവീകരിച്ച നാല് ധ്രുവ് ഹെലികോപ്ടറുകളുമായാണ് ‘സാരംഗ്’ വ്യോമാഭ്യാസ പ്രദര്‍ശനത്തില്‍ മനം കവര്‍ന്നത്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്റെ സംസ്‌കൃത പദമാണ് ‘സാരംഗ്’. പീലി വിടര്‍ത്തിയാടുന്ന മയിലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു അക്ഷരാര്‍ഥത്തില്‍ സാരംഗിന്റെ പ്രകടനം .

MAKS അഥവാ Mezhdunarodnyj Aviatsionno-Kosmicheskij Salon എന്നിയപ്പെടുന്ന റഷ്യന്‍ വ്യോമാഭ്യാസ പ്രദര്‍ശനം രണ്ട് കൊല്ലത്തിലൊരിക്കലാണ് നടക്കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഏക റോട്ടറി വിങ് ഡിസ്‌പ്ലേ ടീമെന്ന നിലയില്‍ സാരംഗ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. തെളിഞ്ഞ ആകാശത്തില്‍ ഏകക്രമത്തില്‍ നീങ്ങുന്ന സാരംഗിലെ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്ടറുകളുടെ പ്രകടനം കണ്ണിമ ചിമ്മാതെയാണ് കാണികള്‍ ആസ്വദിച്ചത്.

Stories you may like

ഇന്ത്യയുടെ ‘ആകാശക്കണ്ണ്’ ; ‘നേത്ര’യ്ക്ക് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ; പ്രതിരോധ മേഖലയിൽ ഭാരതത്തിന് അഭിമാന നിമിഷം

കടലിലെ ഭീഷണികൾ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; നാവികസേനയ്ക്ക് 449 കോടിയുടെ ജാമറുകൾ

മുകള്‍ വശത്ത് ചുവന്ന നിറവും താഴെ മയില്‍പ്പീലി ചിത്രങ്ങളും സാരംഗ് ഹെലികോപ്ടറുകള്‍ക്ക് പ്രൗഡമായ ഭംഗി നല്‍കുന്നു. ടീമംഗങ്ങളുടെ യൂണിഫോമിനും ചുവപ്പ് നിറമാണ്. ജൂലായ് 25 വരെയാണ് MAKS സംഘടിപ്പിച്ചത്. മോസ്‌കോയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സുവോസ്‌കിയിലായിരുന്നു പ്രദര്‍ശനം. അടിപൊളി കമന്ററിയും പശ്ചാത്തലസംഗീതവും വ്യോമാഭ്യാസപ്രദര്‍ശനത്തെ അവിസ്മരണീയമാക്കുന്ന സംഗതികളാണ്.

Day 9: MAKS 2021: The aero-carnival gets flagged off with great pomp and splendour.

Photo credits: https://t.co/2NLaqBvQYN pic.twitter.com/ttRPzBu49v

— Sarang Helicopter Display Team (@sarang_iaf) July 20, 2021

നിരന്തരമായ പരിശീലനത്തിലൂടെയാണ് ഹെലികോപ്ടറുകളുടെ ഒരേ തരത്തിലുള്ള പറക്കല്‍ പരിശീലിക്കുന്നത്. റോട്ടറി വിങ് പറക്കലില്‍ അസ്ഥിരത ഉണ്ടാക്കുമെന്നതിനാല്‍ മറ്റു വിമാനങ്ങളെ അപേക്ഷിച്ച് ഹെലികോപ്ടറുകളുടെ ഏകക്രമമായ നീക്കം കുറച്ച് പ്രയാസകരമാണ്. ആത്മവിശ്വാസവും സംഘത്തിലെ മറ്റ് അംഗങ്ങളിലുള്ള വിശ്വാസവും യന്ത്രത്തിലുള്ള വിശ്വാസവുമാണ് സാരംഗിന്റെ അടിത്തറ. ഹെലികോപ്ടറുകളുടെ പ്രവര്‍ത്തനക്ഷമത കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും ചെയ്യും.

Tags: indian airforceSarang Helicopter Display TeamInternational Aviation and space show
Share17TweetSendShare

Latest stories from this section

പഹൽഗാമിലെ ചോരക്ക് പകരമായി ശത്രുവിന്റെ നെഞ്ചിൽ പെയ്തിറങ്ങിയ തീമഴ; ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ ധീരതയ്ക്ക്   ‘വീർ ചക്ര’ തിളക്കം

പഹൽഗാമിലെ ചോരക്ക് പകരമായി ശത്രുവിന്റെ നെഞ്ചിൽ പെയ്തിറങ്ങിയ തീമഴ; ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ ധീരതയ്ക്ക്   ‘വീർ ചക്ര’ തിളക്കം

മരണമുഖത്തുനിന്നും വിജയം പിടിച്ചെടുത്ത പോരാട്ടം;നായിബ് സുബേദാർ സതീഷ് കുമാറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

മരണമുഖത്തുനിന്നും വിജയം പിടിച്ചെടുത്ത പോരാട്ടം;നായിബ് സുബേദാർ സതീഷ് കുമാറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

ആകാശത്തെ കൊടുങ്കാറ്റുകളെ തോൽപ്പിച്ച ധീരത; സ്ക്വാഡ്രൻ ലീഡർ ആർഷ് വീർ സിംഗ് താക്കൂറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

ആകാശത്തെ കൊടുങ്കാറ്റുകളെ തോൽപ്പിച്ച ധീരത; സ്ക്വാഡ്രൻ ലീഡർ ആർഷ് വീർ സിംഗ് താക്കൂറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

രാജ്യത്തിന്റെ അതിർത്തി കാത്ത ധീരത; റൈഫിൾമാൻ സുനിൽ കുമാറിന് മരണാനന്തര ബഹുമതിയായി വീരചക്ര

രാജ്യത്തിന്റെ അതിർത്തി കാത്ത ധീരത; റൈഫിൾമാൻ സുനിൽ കുമാറിന് മരണാനന്തര ബഹുമതിയായി വീരചക്ര

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies