Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സര്‍ക്കാറിന്‍റെ കൊടുംവഞ്ചന; കുടുംബശ്രീ വഴി ലാപ്ടോപ്പ് വാങ്ങിയ ഡിഗ്രി വിദ്യാര്‍ഥിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; വൈറലായി എഫ്.ബി പോസ്റ്റ്

by Brave India Desk
Jul 28, 2021, 02:34 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്: കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും പഠനം മുടങ്ങരുതല്ലോ എന്ന് കരുതി കുടുംബശ്രീ ലാപ്ടോപ് പദ്ധതിപ്രകാരം ലാപ്ടോപ്പ് വാങ്ങി പാതിവഴിയില്‍ പഠനം മുടങ്ങിയ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. കേരള സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു കൊടുംവഞ്ചന പ്രതീക്ഷിച്ചില്ലെന്ന് ഷമീം ആയംകാലം എഫ്.ബിയിലെ പോസ്റ്റില്‍ കുറിച്ചു. പ്രതീക്ഷയോടെ വാങ്ങിയ ലാപ്ടോപ് ഒരു മാസം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും ഷമീം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ഷമീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:-

Stories you may like

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

ഡിഗ്രി അവസാനം വര്‍ഷം ഓണ്‍ലൈനിലൂടെ തള്ളി നീക്കുമ്പോഴാണ് സര്‍ക്കാറിന്‍റെ കുടുംബശ്രീ മുഖാന്തരമുള്ള ലാപ്ടോപ് പദ്ധതിയായ വിദ്യാശ്രീയെ കുറിച്ച്‌ അറിയുന്നത്. വിദ്യാര്‍ത്ഥി ആയതിനാല്‍ കാര്യമായ വരുമാനം ഒന്നുമില്ല എങ്കില്‍ പോലും ഫോണിലെ ചെറിയ സ്ക്രീനില്‍ മണിക്കൂറുകള്‍ നോക്കിയിരിക്കുമ്പോൾ ഉണ്ടാകുന്ന തലവേദനയും കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓര്‍ത്തപ്പോള്‍ കുടുംബശ്രീയിലെ ചേച്ചി മുഖേനെ ഫോം വാങ്ങി ലാപ്ടോപ്പിന് അപേക്ഷിച്ചു. 500 രൂപ മാസതവണയില്‍ മൂന്നാം മാസം ലാപ്ടോപ് ലഭ്യമാക്കും എന്നാണ് അറിയിച്ചത്. ചിട്ടിയില്‍ ചേര്‍ന്ന് മാസം മൂന്നും അഞ്ചും കഴിഞ്ഞിട്ടും ലാപ്ടോപ് കിട്ടിയില്ല… എങ്കിലും പ്രതീക്ഷ കൈ വിടാതെ തവണകള്‍ അടച്ച്‌ കൊണ്ടിരുന്നു

മാസങ്ങള്‍ക്ക് ശേഷം ലാപ്ടോപ് വാങ്ങിക്കാന്‍ കുറ്റിപ്പുറം KSFEയിലേക്ക് ചെന്നപ്പോഴാണ് ആദ്യമായി പറ്റിക്കപ്പെട്ടത് അറിയുന്നത്… മുന്‍പ് അപേക്ഷകരോട് ലാപ്ടോപ് കമ്പനി തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ തിരഞ്ഞെടുത്തത് H.P ആയതിനാല്‍ അതും പ്രതീക്ഷിച്ച്‌ പോയ എന്നെ കാത്തിരുന്നത് ഈ ഫോട്ടോയില്‍ കാണുന്ന കോകോണിക്സ് എന്ന അധികം കേട്ട് കേള്‍വി പോലുമില്ലാത്ത കമ്പനിയായിരുന്നു. വേറെ നിവൃത്തി ഒന്നുമില്ലാത്തതിനാല്‍ കൈപറ്റേണ്ടി വന്നു. ഒരുപാട് പ്രതീക്ഷകളോടെ വീട്ടിലെത്തി കാര്യങ്ങള്‍ ഒക്കെ നോക്കിവെച്ച്‌ പിറ്റേന്ന് ക്ലാസ്സ് കേള്‍ക്കാന്‍ ഗൂഗിള്‍ മീറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ ആള് “ഡിം” ചാര്‍ജും കയറുന്നില്ല, ഓണ്‍ ആവുന്നുമില്ല

KSFE ഓഫീസില്‍ അറിയിച്ചപ്പോള്‍ അവര്‍ക്ക് ഇതുമായി ബന്ധമില്ലെന്നും കമ്പനിയെ അറിയിക്കാനും പറഞ്ഞ് അവര്‍ കൈ ഒഴിഞ്ഞു. കമ്പനിയില്‍ വിളിച്ച്‌ കംപ്ലൈന്‍റ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ റീപ്ലേസ് ചെയ്ത് തരാമെന്നും കുറ്റിപ്പുറം ബ്രാഞ്ചിലേക്ക് എത്താനും പറഞ്ഞു. അവിടെ പോയി കംപ്ലൈന്‍റ് ആയ ലാപ് തിരികെ നല്‍കി പുതിയത് വാങ്ങി വീട്ടിലെത്തി. ഗൂഗിള്‍ മീറ്റും ഡോക്സും ഒക്കെ ഇന്‍സ്റ്റാള്‍ ചെയ്ത് വെച്ച ഫൈനല്‍ ഇയര്‍ പ്രോജക്‌ട് കറക്‌ട് ചെയ്ത് കൊണ്ടിരിക്കെ സംഭവം പിന്നേം “ഡിം”. വീണ്ടും പഴയ പോലെത്തന്നെ വര്‍ക്ക് ആവുന്നില്ല. ഇപ്രാവശ്യം കമ്പനിയുടെ സര്‍വീസ്- കംപ്ലൈന്‍റ് സെക്ഷനില്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നുമില്ല. വാട്ട്സ്‌ആപ്പില്‍ മെസേജ് അയച്ചിട്ടും ഒരു റസ്പോണ്‍സും ഇല്ല. ഇനി ഇത് എന്ത് ചെയ്യണമെന്ന് അറിയില്ല. ലോണ്‍ തുകയുടെ തവണകള്‍ മുടക്കാനും കഴിയില്ല. സത്യം പറഞ്ഞാല്‍ കുടത്തില്‍ തല കുടുങ്ങിയ നായയുടെ അവസ്ഥ പോലെയായി കാര്യങ്ങള്‍

കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത് പക്ഷേ വലിയ ചതിയായിപ്പോയി. എന്നെപ്പോലെ എന്‍റെ പഞ്ചായത്തില്‍ ലാപ്ടോപ് കൈപ്പറ്റിയ മുഴുവന്‍ പേരും ഈ ചതിയില്‍പ്പെട്ട് കുടുങ്ങി നില്‍ക്കുകയാണ്

സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു കൊടും വഞ്ചന പ്രതീക്ഷിച്ചില്ല… അത്രയും പ്രതീക്ഷയോടെ വാങ്ങിയ ഈ ലാപ്ടോപ് ഒരു മാസം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഇനി എന്ത് ചെയ്യുമെന്നറിയാതെ പെട്ട് നില്‍ക്കുകയാണ്…

Tags: kudumbasreeVidhya Sree Plan Fraud
Share40
Tweet
SendShare

Latest stories from this section

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Discussion about this post

Latest News

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies