ഡൽഹി: ഇന്ത്യൻ വാക്സിനായ കൊവാക്സിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച് എൻഡിടിവി എഡിറ്റർ ശ്രീനിവാസൻ ജയിൻ. കൊവാക്സിന്റെ ആദ്യ ബാച്ചുകൾ ശരിയായ ഗുണനിലവാരമുള്ളവ ആയിരുന്നില്ലെന്നാണ് ശ്രീനിവാസൻ ജയിൻ ട്വീറ്റ് ചെയ്തത്. കേന്ദ്ര സർക്കാരിന്റെ വാക്സിൻ ഉപദേശക സമിതി മേധാവി ഡോക്ടർ എൻ കെ അറോറയുടെ വാക്കുകൾ വളച്ചൊടിച്ചായിരുന്നു ശ്രീനിവാസന്റെ പ്രചാരണം.
സംഭവം വിവാദമായതോടെ ട്വീറ്റിൽ വിശദീകരണവുമായി ജയിൻ രംഗത്തെത്തി. ഗുണനിലവാരമില്ലാത്ത വാക്സിന്റെ ആദ്യ ഡോസുകൾ പുറത്തു വിട്ടിരുന്നില്ല. പുതിയ ബാച്ചുകൾ ഗുണനിലവാരമുള്ളവയായിരുന്നു എന്നുമാണ് ജയിനിന്റെ വിശദീകരണം. കൊവാക്സിൻ പ്രതീക്ഷിച്ച നിലവാരം പുലർത്താത്ത സാഹചര്യത്തിലായിരുന്നു ഈ പ്രതികരണമെന്നും ആദ്യ ബാച്ചുകളിലെ ഗുണനിലവാരത്തിന്റെ പ്രശ്നം ഉദ്പാദനത്തെ ബാധിച്ചെന്നും ജയിൻ പറയുന്നു.
എന്നാൽ താൻ വാക്സിന്റെ ഗുണനിലവാര പരിശോധനയുടെ ഘട്ടങ്ങളെക്കുറിച്ച് സ്വാഭാവിക നിർദേശങ്ങൾ നൽകുക മാത്രമായിരുന്നുവെന്നാണ് ഡോക്ടർ എൻ കെ അറോറയുടെ മറുപടി. ഇതോടെ ജയിനിന്റെ ട്വീറ്റുകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.









