ചെന്നൈ: തമിഴ്നാട്ടിൽ ഡി എം കെ സർക്കാർ അധികാരത്തിൽ വന്നത് ക്രിസ്ത്യാനികളുടെ പ്രാർത്ഥന കാരണമെന്ന് മന്ത്രി. ക്ഷീരവികസന വകുപ്പ് മന്ത്രി എസ് എം നാസറാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്. ക്രിസ്ത്യൻ സമുദായത്തിന്റെ പ്രാർത്ഥനയുടെ ശക്തിക്ക് നന്ദി പറയുന്നതായും മന്ത്രി അറിയിച്ചു.
തിരുവള്ളൂർ ജില്ലയിൽ ഏ ജി ചർച്ച സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. നേരത്തെ, മന്ത്രി ഐ പെരിയസാമിയുടെ മരുമകളും എം എൽ എ ഐ പി സെന്തിൽ കുമാറിന്റെ ഭാര്യയുമായ മേഴ്സി സെന്തിൽകുമാറും സമാനമായ പ്രസ്താവന നടത്തിയിരുന്നു. പാസ്റ്റർമാരെയും സിസ്റ്റർമാരെയും അറസ്റ്റ് ചെയ്യണമെങ്കിൽ വത്തിക്കാനിൽ നിന്നും അനുമതി നിർബന്ധമാക്കണമെന്നായിരുന്നു മേഴ്സിയുടെ ആവശ്യം.
ഹിന്ദുക്കൾ ഡി എം കെക്ക് വോട്ട് ചെയ്യില്ലെന്നും സംസ്ഥാനത്തെ അധികാര മാറ്റം ക്രിസ്തീയ സഭകളുടെ സംഭാവനയാണെന്നും നേരത്തെ കത്തോലിക്കാ പുരോഹിതൻ ജോർജ്ജ് പൊന്നയ്യ അഭിപ്രായപ്പെട്ടതായി ‘ദി ഹിന്ദു‘ റിപ്പോർട്ട് ചെയ്തിരുന്നു.









