ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം അമ്പത് കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പക്കൽ ആകെ 2.6 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകൾ സ്റ്റോക്കുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 49.19 ലക്ഷം ഡോസുകൾ കൂടി ഉടൻ സംസ്ഥാനങ്ങൾക്ക് ലഭ്യാമാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കൊവിഡ് വാക്സിനേഷൻ സാർവത്രികമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആകെ ഉദ്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75 ശതമാനവും കേന്ദ്ര സർക്കാർ നേരിട്ട് സംഭരിച്ചാണ് സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. ജൂൺ 21 മുതൽ ഈ ഭേദഗതി പ്രകാരമാണ് രാജ്യത്ത് വാക്സിൻ വിതരണം.
രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ഇനിയും വേഗത്തിലാക്കാൻ ആലോചനകൾ നടക്കുന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.







