ഡല്‍ഹി: രാജ്യത്തിന് നഷ്ടപ്പെട്ട വിലപിടിപ്പുള്ള പുരാവസ്തുക്കളില്‍ 75 ശതമാനവും കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ തിരികെ ഇന്ത്യയില്‍ എത്തിച്ചെന്ന് കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡി. 1976 മുതല്‍ ഇതുവരെ 54 വിലപിടിച്ച പുരാവസ്തുക്കളാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെ കൊണ്ടുവന്നത്. രാജ്യസഭയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.
ഇന്ത്യയില്‍ നിന്ന് വിദേശികള്‍ കൊണ്ടു പോയ നിരവധി പൈതൃക സ്വത്തുക്കളെ തിരിച്ച് പിടിക്കാന്‍ സാധിച്ചു എന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളിലാണ് ഏറ്റവും കൂടുതല്‍ പൈതൃക സ്വത്തുക്കള്‍ തിരിച്ചു പിടിച്ചതെന്നും മന്ത്രി പറഞ്ഞു. 2014 മുതല്‍ 41 പുരാവസ്തുക്കളാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. തിരിച്ച് രാജ്യത്തേക്ക് കൊണ്ടുവന്ന പുരാവസ്തുക്കളുടെ 75 ശതമാനത്തോളമാണ് ഇതെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ കൊണ്ടാണ് ഇത് സാധ്യമായത്. പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്മാരുമായി ഉണ്ടാക്കിയെടുത്ത വ്യക്തിബന്ധങ്ങളാണ് പുരാവസ്തുക്കള്‍ രാജ്യത്തിന് വളരെ വേഗത്തില്‍ തന്നെ തിരികെ ലഭിക്കാന്‍ കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നെഹ്റു – ഗാന്ധി കുടുംബങ്ങള്‍ക്ക് ഇന്ത്യയുടെ പൈതൃക സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനേക്കള്‍ താല്പര്യം അവരുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരിച്ച 25 വര്‍ഷക്കാലത്തിനുള്ളില്‍ വെറും 10 പുരാവസ്തുക്കള്‍ മാത്രമായിരുന്നു രാജ്യത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post