കാബൂൾ∙ അഫ്ഗാൻ സർക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയായ ദവ ഖാൻ മിനപൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗവൺമെന്റ് മീഡിയ ആൻഡ് ഇൻഫർമേഷൻ സെന്റർ (ജിഎംഐസി) തലവനായിരുന്ന അദ്ദേഹം അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വക്താവായും പ്രവർത്തിച്ചിരുന്നു. ആഭ്യന്തര കാര്യ മന്ത്രാലയം വക്താവ് മിർവൈസ് സ്റ്റാനിക്സൈ ആണ് കൊല്ലപ്പെട്ട വിവരം അറിയിച്ചത്.
ഉന്നത നേതാക്കൾക്കെതിരെ താലിബാൻ ആക്രമണം ശക്തമാക്കുമെന്നു മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണു വെള്ളിയാഴ്ച ദവ ഖാൻ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാൻ ആക്ടിങ് പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദിയുടെ വസതിക്കു നേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടിരുന്നു. 20 പേർക്കു പരുക്കേറ്റു. മന്ത്രി പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. പ്രത്യാക്രമണത്തിൽ 4 താലിബാൻകാർ കൊല്ലപ്പെട്ടു.
Discussion about this post