Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

കുട്ടികളുടെ മാനസികാരോഗ്യം തകർത്തു, ഫോണിന് അടിമകളാക്കി; മെറ്റയ്ക്ക് 4800 കോടിയുടെ വൻ പിഴ!’: പണി കൊടുത്ത് അമേരിക്കൻ കോടതി

by Brave India Desk
Aug 7, 2026, 11:58 am IST
in USA, International
Share on Facebook
Tweet
WhatsAppTelegram

കുട്ടികളുടെ മാനസികാരോഗ്യം തകർക്കുന്ന രീതിയിൽ ആപ്പുകൾ രൂപകൽപ്പന ചെയ്തതിനും ലൈംഗിക ചൂഷണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം മാതൃ കമ്പനിയായ മെറ്റയ്ക്ക് ഭീമൻ പിഴ വിധിച്ച് അമേരിക്കയിലെ ന്യൂമെക്സിക്കോ സംസ്ഥാന കോടതി. 567 മില്യൺ ഡോളർ (ഏകദേശം 4,800 കോടിയിലധികം രൂപ) പിഴയൊടുക്കാനും കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി സർവീസുകളിൽ കാതലായ മാറ്റങ്ങൾ വരുത്താനും ജഡ്ജി ബ്രയാൻ ബീഡ്ഷെയ്ഡ് ഉത്തരവിട്ടു. മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും അവരെ ആപ്പുകളുടെ ഉപയോഗത്തിന് അടിമകളാക്കുകയും ചെയ്യുന്നുവെന്ന് ന്യൂമെക്സിക്കോ അറ്റോർണി ജനറൽ റൗൾ തോറെസ് നൽകിയ ഹർജി ശരിവെച്ചുകൊണ്ടാണ് കോടതിയുടെ ചരിത്രപരമായ വിധി.

Stories you may like

‘സൗദിയെ വളഞ്ഞ് ആക്രമിക്കാൻ ഇറാന്റെ നീക്കം,മിസൈൽ മഴയ്ക്ക് സാധ്യത!’: രഹസ്യാന്വേഷണ മുന്നറിയിപ്പുമായി റിയാദ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

സാമൂഹിക മാധ്യമ ലോകത്ത് വൻ ചലനമുണ്ടാക്കുന്ന ഈ വിധിയിലൂടെ കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടുത്ത അഞ്ചുവർഷത്തേക്ക് കർശനമായ മാറ്റങ്ങളാണ് മെറ്റ നടപ്പിലാക്കേണ്ടത്. ടീനേജുകാരുടെ മാസംതോറുമുള്ള ആപ്പ് ഉപയോഗ സമയം പരിമിതപ്പെടുത്തുക, നോട്ടിഫിക്കേഷനുകൾക്ക് നിയന്ത്രണമേർപ്പെടുത്തുക, മുതിർന്നവർ പ്രായപൂർത്തിയാകാത്തവരുമായി സമ്പർക്കം പുലർത്തുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരിക, എ.ഐ ചാറ്റ്ബോട്ടുകളിൽ സുരക്ഷ ഉറപ്പാക്കുക, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ റിപ്പോർട്ടുകൾ കൂടുതൽ ജീവനക്കാരെ വെച്ച് വേഗത്തിൽ പരിശോധിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പിഴത്തുകയിൽ 420 മില്യൺ ഡോളറും സോഷ്യൽ മീഡിയ അടിമത്തവും ദുരന്തങ്ങളും നേരിട്ട കുട്ടികളുടെ മാനസികാരോഗ്യ ചികിത്സാ സൗകര്യങ്ങൾക്കായാണ് വിനിയോഗിക്കുക. ബാക്കി തുക ബോധവൽക്കരണ പരിപാടികൾക്കും മുൻകരുതൽ പദ്ധതികൾക്കുമായി അഞ്ചുവർഷത്തേക്ക് മാറ്റിവെക്കും.

ഇതിനുമുൻപ് കേസിന്റെ ആദ്യ ഘട്ടത്തിൽ വ്യാജ സുരക്ഷാ വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിച്ചതിന് 375 മില്യൺ ഡോളർ പിഴ വിധിച്ച് ജൂറി ഉത്തരവിട്ടിരുന്നു. ഇതോടെ ന്യൂമെക്സിക്കോയിലെ കേസുകളിൽ മാത്രം മെറ്റ നൽകേണ്ട ആകെ തുക 942 മില്യൺ ഡോളറായി (ഏകദേശം 8,000 കോടിയോളം രൂപ) ഉയർന്നു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി സോഷ്യൽ മീഡിയ കമ്പനിക്കെതിരെ ഒരു കോടതി ചുമത്തുന്ന ഏറ്റവും വലിയ തുകയാണിത്. അതേസമയം, വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മെറ്റ വ്യക്തമാക്കി. കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്ന കേസിനെ നിയമപരമായി തള്ളുമെന്നും കമ്പനി അറിയിച്ചു. അമേരിക്കയിലുടനീളം ടെക് കമ്പനികൾക്കെതിരെ നടക്കുന്ന സമാനമായ നിരവധി കേസുകളിൽ വഴിത്തിരിവാകുന്നതാണ് ഈ പുതിയ കോടതി വിധി.

Tags: phoneadiction
Share
Tweet
SendShare

Latest stories from this section

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങി ആർ.എസ്.എസ് : മോഹൻ ഭാഗവത് ഈ മാസം യു.എസിലും കാനഡയിലും സന്ദർശനം നടത്തും

ബംഗ്ലാദേശ് മറ്റൊരു പാകിസ്താനായി മാറുന്നു, ഇന്ത്യ ജാഗ്രത പാലിക്കണം’; ഷെയ്ഖ് ഹസീനയുടെ മകൻ

ബംഗ്ലാദേശ് മറ്റൊരു പാകിസ്താനായി മാറുന്നു, ഇന്ത്യ ജാഗ്രത പാലിക്കണം’; ഷെയ്ഖ് ഹസീനയുടെ മകൻ

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

അമേരിക്കൻ ഉപരോധത്തിന് ചൈനയുടെ തിരിച്ചടി: 6 യു.എസ് കമ്പനികൾക്ക് വിലക്ക്, ഡ്രോൺ കയറ്റുമതിയിൽ നിയന്ത്രണം

Latest News

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

‘ഇഎംഐ മുടങ്ങിയാൽ ഇനി ഫോൺ ലോക്ക് ചെയ്ത് പൂട്ടില്ല; ഉപഭോക്താക്കൾക്ക് വൻ ആശ്വാസവുമായി റിസർവ് ബാങ്ക്!’: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്!

‘ഹെലികോപ്റ്റർ വാടകക്കെടുത്തിന് എത്ര ചെലവായി?’അത് രഹസ്യമാണ്’ എന്ന് സർക്കാർ!

‘ഹെലികോപ്റ്റർ വാടകക്കെടുത്തിന് എത്ര ചെലവായി?’അത് രഹസ്യമാണ്’ എന്ന് സർക്കാർ!

‘ഇന്ത്യൻ നിർമ്മിത എം.ആർ.ഐ മെഷീൻ വിഴുങ്ങാൻ വൻകിട വിദേശ കമ്പനി; രക്ഷകരായി ടാറ്റയും ശ്രീധർ വെമ്പുവും!’: കോടികളുടെ വാഗ്ദാനം തള്ളി യുവാവ്

‘ഇന്ത്യൻ നിർമ്മിത എം.ആർ.ഐ മെഷീൻ വിഴുങ്ങാൻ വൻകിട വിദേശ കമ്പനി; രക്ഷകരായി ടാറ്റയും ശ്രീധർ വെമ്പുവും!’: കോടികളുടെ വാഗ്ദാനം തള്ളി യുവാവ്

‘സൗദിയെ വളഞ്ഞ് ആക്രമിക്കാൻ ഇറാന്റെ നീക്കം,മിസൈൽ മഴയ്ക്ക് സാധ്യത!’: രഹസ്യാന്വേഷണ മുന്നറിയിപ്പുമായി റിയാദ്

‘സൗദിയെ വളഞ്ഞ് ആക്രമിക്കാൻ ഇറാന്റെ നീക്കം,മിസൈൽ മഴയ്ക്ക് സാധ്യത!’: രഹസ്യാന്വേഷണ മുന്നറിയിപ്പുമായി റിയാദ്

‘അമർനാഥ് തീർത്ഥാടന പാതയിൽ സുരക്ഷാ വീഴ്ച?; പോലീസ് ബാരിക്കേഡ് തകർത്ത് സ്കോർപിയോ കുതിച്ചു, വെടിവെച്ച് സേന!’: ജാഗ്രതാ നിർദ്ദേശം!

‘അമർനാഥ് തീർത്ഥാടന പാതയിൽ സുരക്ഷാ വീഴ്ച?; പോലീസ് ബാരിക്കേഡ് തകർത്ത് സ്കോർപിയോ കുതിച്ചു, വെടിവെച്ച് സേന!’: ജാഗ്രതാ നിർദ്ദേശം!

‘ആകാശപ്പോരിൽ ഇനി പെൺകരുത്ത്; വ്യോമസേനയിൽ ചരിത്രമെഴുതി ഭാവന കാന്ത്!’: ഇന്ത്യയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’; ചരിത്ര നേട്ടത്തിൽ ഭാരതം!

‘ആകാശപ്പോരിൽ ഇനി പെൺകരുത്ത്; വ്യോമസേനയിൽ ചരിത്രമെഴുതി ഭാവന കാന്ത്!’: ഇന്ത്യയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’; ചരിത്ര നേട്ടത്തിൽ ഭാരതം!

എഫ്ബിയും വാട്‌സാപ്പും ഒന്ന് പണിമുടക്കി; സമ്പന്ന പട്ടികയില്‍ മൂന്നിൽ നിന്ന് അഞ്ചാമതായി സുക്കര്‍ബര്‍ഗ്

കുട്ടികളുടെ മാനസികാരോഗ്യം തകർത്തു, ഫോണിന് അടിമകളാക്കി; മെറ്റയ്ക്ക് 4800 കോടിയുടെ വൻ പിഴ!’: പണി കൊടുത്ത് അമേരിക്കൻ കോടതി

‘രാഹുൽ ഗാന്ധി ജ്യൂസ് തന്ന് നിരാഹാരം അവസാനിപ്പിക്കുമെന്നു കരുതി; കാത്തിരുന്നത് നിരാശ മാത്രം!’: തുറന്നടിച്ച് സോനം വാങ്‌ചുക്ക്

‘രാഹുൽ ഗാന്ധി ജ്യൂസ് തന്ന് നിരാഹാരം അവസാനിപ്പിക്കുമെന്നു കരുതി; കാത്തിരുന്നത് നിരാശ മാത്രം!’: തുറന്നടിച്ച് സോനം വാങ്‌ചുക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies