ജയ്പൂര്‍: കൂട്ടുകാരനുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ബ്ളൂടൂത്ത് ഹെഡ്സെറ്റ് പൊട്ടിത്തെറിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
ബ്ളൂടൂത്ത് ഫോണില്‍ കണക്ട് ചെയ്തിരുന്നുവെന്നും ഇരുവരുടേയും സംഭാഷണം നീണ്ടുപോയതിനാല്‍ ബ്ളൂടൂത്ത് ചൂടായി പൊട്ടിത്തെറിച്ചതാകാമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
എന്നാല്‍ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടി മരിച്ചത് ഹൃദയാഘാതം മൂലമാണ്. ഒരുപക്ഷേ ബ്ളൂടൂത്ത് പൊട്ടിത്തെറിച്ച ശബ്ദം കേട്ട് പേടിച്ച് ഹൃദയാഘാതം വന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ഇരുചെവികളും പൊട്ടിത്തെറിയില്‍ പരിക്കേറ്റിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബ്ളൂടൂത്ത് പൊട്ടിത്തെറിച്ചതിലൂടെ ഉണ്ടായ മുറിവ് മരണകാരണം ആകാന്‍ മാത്രം ഗുരുതരമല്ലായിരുന്നുവെന്നും പേടി കൊണ്ടുണ്ടായ ഹൃദയാഘാതം കാരണമാകാം കുട്ടി മരിച്ചതെന്ന് കരുതുന്നതായി കുട്ടിയെ ചികിത്സിച്ച ജയ്പൂരിലെ സിദ്ധിവിനായക് ആശുപത്രിയിലെ ഡോക്ടര്‍ എല്‍ എന്‍ രുണ്ഡല പറഞ്ഞു.
Discussion about this post