ഡല്‍ഹി: പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് നൈപുണ്യ വികസന പദ്ധതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വെബ്സൈറ്റും ആപ്പും പുറത്തിറക്കി കേന്ദ്രം. ഇതിനായി പി.എം ദക്ഷ് (PM-DAKSH) പോര്‍ട്ടല്‍, മൊബൈല്‍ ആപ്പ് എന്നിവ കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി വിരേന്ദ്ര കുമാര്‍ ശനിയാഴ്ച പുറത്തിറക്കി.
യുവാക്കളെ ലക്ഷ്യമിട്ടാണ് പോര്‍ട്ടലും ആപ്പും പുറത്തിറക്കിയിരിക്കുന്നത്.
പദ്ധതിക്ക് കീഴില്‍ ലക്ഷ്യം വെക്കുന്നവര്‍ക്ക് നൈപുണ്യ വികസന പരിശീലന പരിപാടികള്‍, ഹ്രസ്വകാല പരിശീലന പരിപാടികള്‍, ദീര്‍ഘകാല പരിശീലന പരിപാടികള്‍, സംരംഭകത്വ വികസന പരിപാടികള്‍ തുടങ്ങിയവ ലഭ്യമാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ പരിശീലന സ്ഥാപനങ്ങള്‍, സ്കില്‍ കൗണ്‍സലുകള്‍ എന്നിവകള്‍ വഴിയാണ് ഇവ സര്‍ക്കാര്‍ നേതൃത്വത്തില്‍ ലഭ്യമാക്കുക.
നൈപുണ്യ വികസന പരിപാടികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ലഭ്യമാകും. കൂടാതെ, തൊട്ടടുത്ത കേന്ദ്രത്തില്‍ നടക്കുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്യാനും ഇതിലൂടെ സാധിക്കും.
രജിസ്റ്റര്‍ ചെയ്തവരുടെ വ്യക്തിവിവങ്ങള് വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്യാന്‍ കഴിയും. പരിശീലന പരിപാടിയില്‍ മുഖവും കണ്ണും സ്കാന്‍ ചെയ്ത് ഹാജര്‍ രേഖപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും പറയുന്നു.
Discussion about this post