പാറ്റ്‌ന: നിലവിലുള്ള സംവരണത്തിന് ബിജെപി എതില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തങ്ങള്‍ സംവരണത്തിന് എതിരാണെന്ന പ്രചരണം തെറ്റാണ്.പിന്നോക്ക വിഭാഗങ്ങള്‍ ഉന്നതി കൈവരിക്കുന്നതുവരെ നിലവിലുള്ള സംവരണം തുടരണമെന്നും അമിത് ഷാ ബീഹാറില്‍ പറഞ്ഞു.
വികസന നേട്ടങ്ങള്‍ ഉയര്‍ത്താനാവാത്തത് കൊണ്ടാണ് നിതീഷ് കുമാറും ലാലുവും ജാതിയെ കൂട്ട് പിടിക്കുന്നത്. 25 വര്‍ഷത്തെ ഭരണം കൊണ്ട് നിതീഷ്‌കുമാറും, ലാലു പ്രസാദ് യാദവും ബീഹാറിനെ ഇരുട്ടിലേക്ക് തള്ളിയിട്ടുവെന്നും അമിത് ഷാ ആരോപിച്ചു.
നിലവിലുള്ള സംവരണ രീതിയില്‍ പുനപരിശോധന വേണമെന്ന ആര്എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഉയര്‍ത്തി ബിജെപി സംവരണത്തിന് എതിരാണെന്ന് എതിപക്ഷം ഉയര്‍ത്തിയിരുന്നു. ചു
ക്കത്തില്‍ ബിജെപി മൗനം പാലിച്ച വിഷയത്തില്‍ ബിജെപി സംവരണത്തിന് അനുകൂലമാണെന്ന വിശദീകരണവുമായി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു.ഇപ്പോള്‍ അമിത് ഷാ തന്നെ വിഷയത്തില്‍ വിശദീകരണം നല്‍കിയതോടെ പ്രതിപക്ഷ പ്രചരണത്തെ തടുക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒരു പിന്നോക്കകാരനായിരിക്കും അടുത്ത ബിഹാര്‍ മുഖ്യമന്ത്രിയെന്ന് കേന്ദ്രമന്ത്രി ഗിരി രാജ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post