ഡല്‍ഹി: സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുവെച്ച കുറ്റത്തിന് ഒന്‍പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴ ചുമത്തി സുപ്രീംകോടതി. കോണ്‍ഗ്രസ് അടക്കമുള്ള അഞ്ച് പാര്‍ട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും സി.പി.എം, എന്‍.സി.പി എന്നിവര്‍ക്ക് അഞ്ചുലക്ഷവുമാണ് പിഴ ചുമത്തിയത്.
ബിഹാര്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി നടപടി. ഭാവിയില്‍ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.
വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് നിര്‍മിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
Discussion about this post