ഡല്‍ഹി: കോവിഷീല്‍ഡ്-കോവാക്സിന് വാക്സിന് മിക്സിങ്ങ് പരീക്ഷണങ്ങള്‍ക്ക് അനുമതിയുമായി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലായിരിക്കും ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തുക. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് വിശദമായ പരിശോധനകളുണ്ടാവും.
ജൂലൈ 29ന് ഡി.സി.ജി.എയുടെ വിദഗ്ധ സമിതിയാണ് ഇത്തരമൊരു പരീക്ഷണം നടത്താന്‍ നിര്‍ദേശിച്ചത്. 300 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് വാക്സിനും ഒരുമിച്ച് നല്‍കി നാലാംഘട്ട പരീക്ഷണം നടത്താനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
ഒരു വ്യക്തിക്ക് തന്നെ കോവിഷീല്‍ഡിന്‍റെയും കോവാക്സിന്റെയും ഓരോ ഡോസുകള്‍ നല്‍കിയാണ് പരീക്ഷണം നടത്തുക. രണ്ട് വ്യത്യസ്ത വാക്സിനുകള്‍ നല്‍കിയവരില്‍ കൂടുതല്‍ ആന്‍റിബോഡി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട വിശദപരീക്ഷണത്തിന് അനുമതി നല്‍കിയത്.
Discussion about this post