ഡൽഹി: ഐ എ എസ് പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് നേടി വിവാഹിതരായ ടീന ദാബിയും അത്തർ ഖാനും പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം വേർപിരിഞ്ഞു. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹ മോചനം ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്.
2015ലെ ഐ എ എസ് പരീക്ഷയിൽ ടീന ദാബി ഒന്നാം റാങ്കും അത്തർ ഖാൻ രണ്ടാം റാങ്കും നേടിയിരുന്നു. തുടർന്ന് മുസോറിയിലെ ഐ എ എസ് അക്കാഡമയിലെ പരിശീലനത്തിനിടെ ഇരുവരും അടുപ്പത്തിലാകുകയായിരുന്നു.
പരിശീലനത്തിന് ശേഷം ഇരുവരും രാജസ്ഥാൻ കേഡറിലാണ് സേവനം ആരംഭിച്ചത്. 2018ലായിരുന്നു ഇവരുടെ വിവാഹം. ജയ്പുരിലെ കുടുംബ കോടതിയാണ് ഇവർക്ക് ബന്ധം പിരിയാൻ അനുമതി നൽകിയത്.
Discussion about this post