മലപ്പുറം: മുന്‍ മന്ത്രി കെ ടി ജലീലിന് വധഭീഷണി. വാഹനാപകടത്തില്‍ കൊലപ്പെടുത്തുമെന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഹംസ എന്ന് പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും ജലീല്‍ പറയുന്നു. ശബ്ദസന്ദേശം ഉള്‍പ്പെടെ പൊലീസില്‍ ജലീല്‍ പരാതി നല്‍കി.
വാഹനമിടിച്ച് കൊലപ്പെടുത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. വധഭീഷണിയായ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ജലീല്‍ പറഞ്ഞു.
വാട്സ് ആപ്പ് വഴി വോയ്‌സ് ക്ലിപ്പ് ആയിട്ടാണ് ഫോണില്‍ സന്ദേശം ലഭിച്ചത്. ‘എന്നെ അറിയാമല്ലോ’ എന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം ആരംഭിക്കുന്നത്. കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി മുസ്ലീം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജലീല്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വധഭീഷണി ഉയർന്നിരിക്കുന്നത്.
Discussion about this post