തിരുവനന്തപുരം: സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വാളയാർ ചെക്ക്‌പോസ്റ്റിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് മൂന്ന് വാക്കിടോക്കികള്‍ വിജിലന്‍സ് പിടിച്ചെടുത്തു.
ഉദ്യോഗസ്ഥര്‍ കൈക്കൂലി ഇടപാടിനായി വാക്കി ടോക്കികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഏജന്റുമാരുമായുള്ള ആശയ വിനിമയത്തിനാണ് വാക്കി ടോക്കികള്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഒഴിവാക്കി വാക്കി ടോക്കികള്‍ ഉപയോഗിക്കുന്നതിലൂടെ തെളിവുകള്‍ കണ്ടെത്താനാവില്ല.
കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്തെ മരത്തിന്റെ ചുവട്ടില്‍ നിന്നും മോശവലിപ്പില്‍ നിന്നും വിജിലന്‍സ് കൈക്കൂലി പണം കണ്ടെത്തി. വയനാട്, തിരുവനന്തപുരം ജില്ലകളിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. പല ചെക്ക്പോസ്റ്റുകളിലും ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് എത്തുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളിലൂടെ അമിതഭാരം കടത്തിവന്ന വാഹനങ്ങള്‍ക്ക് വിജിലന്‍സ് പിഴ ഈടാക്കി.
ഓപ്പറേഷന്‍ റഷ് നിര്‍മൂലന്‍ എന്ന പേരിലായിരുന്നു വിജിലന്‍സ് മേധാവി സുദേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമുള്ള പരിശോധന നടന്നത്. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയച്ചുകൊടുക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.
Discussion about this post