തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയെ അവഹേളിച്ച് സിപിഎം. എ കെ ജി സെന്ററിൽ പാർട്ടി കൊടിക്ക് സമാന്തരമായി ദേശീയ പതാക ഉയർത്തി. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയർത്തിയത്. പാര്‍ട്ടി നേതാക്കളായ എം വിജയകുമാര്‍, പി.കെ ശ്രീമതി, എം.സി ജോസഫൈന് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പതാക ഉയർത്തൽ. ദേശീയ പതാകക്ക് സമാന്തരമായി മറ്റ് പതാകകൾ പാടില്ലെന്ന ചട്ടമാണ് സിപിഎം ലംഘിച്ചത്.
കോഴിക്കോട് കല്ലാച്ചിയിൽ അരിവാൾ ചുറ്റിക നക്ഷത്രമെന്ന സിപിഎം ചിഹ്നമുള്ള കൊടിമരത്തിൽ പതാക ഉയർത്തിയതും ചട്ടലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിപിഎമ്മിന്റെ നടപടിക്കെതിരെ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾ ശക്തമായി രംഗത്ത് വന്നു. സിപിഎമ്മിന് ദേശീയ പതാകയുടെ മഹത്വം അറിയില്ലെന്ന് ടിജി മോഹൻ ദാസ് ആരോപിച്ചു.
75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്താൻ സിപിഎം തീരുമാനിച്ചത്.
Discussion about this post