രുപ്നഗർ: ഇന്ന് രാവിലെ പഞ്ചാബിലെ രുപ്നഗർ ജില്ലയിലെ സാൻഡോവ ഗ്രാമത്തിലെ വയലുകളിൽ പാകിസ്താന്റെ പതാകയും, ബലൂണുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
സ്വാതന്ത്രദിനാഘോഷങ്ങൾക്കിടയിലാണ് ഇവ കണ്ടെത്തിയതെന്നുള്ളത് കൂടുതൽ ആശങ്കയുളവാക്കുന്നു. പരിസരവാസികൾ ആശങ്കയിലാണെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും രുപ്നഗറിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ഡോ. അഖിൽ ചൗധരി പറഞ്ഞു.
Discussion about this post