തിരുവനന്തപുരം: അറബിക്കടലില്‍ ഭൂചലനം. ലക്ഷദ്വീപിന് സമീപമാണ് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കൊച്ചിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ രാത്രി 8.56ന് ആണ് സംഭവം.
ലക്ഷദ്വീപിനോ കേരളത്തിനോ ഇതുവരെ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. സുനാമിക്ക് സാധ്യതയില്ലെന്ന് വിദഗ്ധര്‍ അറിയിച്ചു.
മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം.
മാലദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Discussion about this post