ന്യൂഡൽഹി: ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകാൻ ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ടതായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്ച അറിയിച്ചു.
തന്റെ ഭാരം വല്ലാതെ കുറഞ്ഞെന്നും, ഇത് ഗുരുതരമായ എന്തോ രോഗത്തിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ടെന്നും അതിനാൽ മെഡിക്കൽ ടെസ്റ്റുകൾക്കായി ജാമ്യം ഒരാഴ്ച കൂടി നീട്ടി നൽകാനുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്നും കെജ്രിവാൾ പഞ്ചാബിൽ വച്ച് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ൻ്റെ ഭാരം ഒരുപാട് കുറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഒരു വ്യക്തിയുടെ ഭാരം ഒരു കാരണവുമില്ലാതെ 7 കിലോ കുറയുകയാണെങ്കിൽ, അത് വളരെ ഗുരുതരമായ പ്രശ്നമാണ്. അതിനാൽ ഡോക്ടർമാർ പല പരിശോധനകളും നിർദേശിച്ചിട്ടുണ്ട്. എൻ്റെ എല്ലാ പരിശോധനകളും ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ ഞാൻ 7 ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉള്ളിൽ എന്തെങ്കിലും ഗുരുതരമായ രോഗമുണ്ടാകാം… എല്ലാ പരിശോധനകളും നടത്തിയാൽ എന്തെങ്കിലും ഗുരുതരമായ അസുഖം ഉള്ളിൽ നടക്കുന്നുണ്ടോ ഇല്ലയോ എന്നെങ്കിലും അറിയാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു,” കെജ്രിവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആയതിനാൽ പ്രതിപക്ഷ പാർട്ടി നേതാവിന് പ്രചാരണത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
Discussion about this post