അഫ്ഗാനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചു രാജ്യത്തേക്ക് കൊണ്ടുവരുന്നതോടൊപ്പം, ഇന്ത്യയിലേക്ക് കുടിയേറാന്‍ ആഗ്രഹമുള്ള അഫ്ഗാന് പൗരന്മാര്ക്ക് രാജ്യത്ത് ജീവിക്കാനുള്ള അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി ബിനോയ് വിശ്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന് പിടിച്ചെടുത്തതോടെ അഫ്ഗാന് പൗരന്മാര് കടുത്ത പ്രതിസന്ധിയിലാണെന്നും അവര്‍ക്ക് ഇന്ത്യയിലേക്ക് കുടിയേറണമെങ്കില്‍ മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തി ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് ബിനോയ് വിശ്വം കത്തില്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അഫ്ഗാന് പൗരത്വമുള്ള വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ബിനോയ് വിശ്വം എംപി കത്തില്‍ ചൂണ്ടിക്കാട്ടി.
Discussion about this post