താലിബാൻ ഭീകരരെ ആദി കവി വാത്മീകിയോട് ഉപമിച്ച് ഉറുദു കവി മുനാവർ റാണ. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റാണ ഇക്കാര്യം പറഞ്ഞത്. താലിബാൻകാർ ഭീകരന്മാരല്ലെന്നും അവർ യോദ്ധാക്കളാണെന്നും റാണ പറഞ്ഞു.
മഹാകവിയാകുന്നതിന് മുൻപ് വാത്മീകി കൊള്ളക്കാരനായിരുന്നു. പിന്നീടാണ് അദ്ദേഹം മഹാകവിയായി മാറുന്നത്. ഇത് പോലെ താലിബാനും മാറുമെന്നും റാണ അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്തതിന് മുനാവർ റാണ മാദ്ധ്യമ പ്രവർത്തകനെ വിമർശിക്കുകയും ചെയ്തു. ഇന്ത്യയിൽ ധാരാളം പ്രശ്നങ്ങൾ ഉള്ളപ്പോൾ നിങ്ങൾ എന്തിനാണ് അഫ്ഗാനിസ്ഥാനിലെ വിഷയം ചർച്ച ചെയ്യുന്നതെന്നായിരുന്നു റാണയുടെ ചോദ്യം.
താലിബാൻ വിദേശികളിൽ നിന്ന് അഫ്ഗാനിസ്ഥാനെ മോചിപ്പിച്ചിരിക്കുകയാണെന്നും അത് സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യ ബ്രിട്ടീഷുകാരോട് പോരാടിയതിന് തുല്യമാണെന്നുമായിരുന്നു മറ്റൊരു അഭിമുഖത്തിൽ റാണ പറഞ്ഞത്








