ഡൽഹി: കൊവിഡ് യാത്രാ മാർഗനിർദേശങ്ങളിൽ ആശ്വാസകരമായ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്ത രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ യാത്രയ്ക്കായി ആര്‍ടിപിസിആര്‍ എടുക്കണമെന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പുതുക്കിയ യാത്രാ നിർദേശങ്ങളിലാണ് സർക്കാർ ഇത് വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ റെയില്‍, വിമാന, ബസ് യാത്രകൾക്കുള്ള മാർഗ നിർദേശങ്ങളാണ് കേന്ദ്ര സർക്കാർ പുതുക്കിയിരിക്കുന്നത്. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ സംസ്ഥാനാനതര യാത്രകൾക്ക് വിലക്കുകള്‍ ഇല്ലെന്നും കേന്ദ്ര സർക്കാർ അറിയിക്കുന്നു.
ക്വാറന്റീൻ, ഐസൊലേഷൻ എന്നിവയിൽ സംസ്ഥാനങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്നും കേന്ദ്ര സർക്കാർ മാർഗനിർദേശത്തിൽ പറയുന്നു.
Discussion about this post