കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് പേർ കൂടി അറസ്റ്റിൽ. കൊടുവള്ളി സംഘത്തില്‍പ്പെട്ട മുഖ്യപ്രതി കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കല്‍ മുഹമ്മദ് (40), സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്‌സ് ഗ്രൂപ്പ് തലവന്‍ റസൂഫിയാന്റെ സഹോദരന്‍ കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയില്‍ ജസീര്‍ (31), ഇവര്‍ക്ക് ഒളിവില്‍ കഴിയാനും ഡല്‍ഹിയിലെ രഹസ്യ സങ്കേതത്തിലേക്ക് കൊണ്ടുപോകാനും ശ്രമിച്ച കൊടുവള്ളി കിഴക്കോത്ത് അബ്ദുല്‍ സലീം (45)എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷ്‌റഫിന്റെ ആഭിമുഖ്യത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.
Discussion about this post