തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്‍പ് ലഭിച്ച പ്രകീര്‍ത്തനങ്ങളെ പരിഹസിച്ചു കൊണ്ടായിരുന്നു അബ്ദു റബ്ബിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
മെല്‍ബണ്‍ സിറ്റിയില്‍ പിണറായിക്ക് നന്ദി പറഞ്ഞ് കൂറ്റന്‍ ബാനറുയര്‍ത്തുന്നു, ‘ഇവിടെ വേണ്ട രീതിയില്‍ ചികിത്സ കിട്ടുന്നില്ലാ’ എന്നും പറഞ്ഞ് ഷൈലജ ടീച്ചര്‍ക്ക് അങ്ങ് അമേരിക്കയില്‍ നിന്നും ഫോണ്‍ വരുന്നു,..
ഫിനാന്‍ഷ്യല്‍ ടൈംസ്, വോഗ് മാഗസിന്, പ്രോസ്പെക്റ്റ് മാഗസിന്.. അവാര്‍ഡ്… ഫീച്ചറ്… കവര്‍ ഫോട്ടോ…ഒരൊഴിവൂല്ല്യായിരുന്നു.. ലോകാരോഗ്യ സംഘടന മുതല്‍ ഐക്യരാഷ്ട്രസഭ വരെ പിണറായി സര്‍ക്കാറിനെ പ്രത്യേകം അഭിനന്ദിക്കുന്നു.. എന്തൊക്കെയായിരുന്നു. പിണറായിയും, ടീച്ചറും തള്ളി മറിച്ച അതേ കേരളത്തിലാണ് മുപ്പതിനായിരവും കടന്ന് കോവിഡ് കിടന്ന് തുള്ളി മറിയുന്നത്. ആരും മിണ്ടണ്ട, മിണ്ടിയാല്‍ ലോക്ക് ഡൗണാണ്. ഭയം വേണ്ട, ജാഗ്രത മതി!
Discussion about this post