തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായിരിക്കും നിയന്ത്രണങ്ങൾ.
നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കൊവിഡ് വ്യാപനം കുതിച്ചുയരുകയാണ്. മുപ്പതിനായിരം പേർക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രോഗം ബാധിച്ചത്. പത്തൊൻപത് ശതമാനത്തിന് മുകളിലാണ് ടിപിആർ. സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ ഇരുപതിനായിരം പിന്നിട്ടു.












