കാബൂള്‍: കാബൂളിലെ റോക്കറ്റാക്രമണത്തിന് പിന്നില്‍ അമേരിക്കയെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തിലേക്ക് നീങ്ങിയ ഐസിസ് ചാവേറിനെ ലക്ഷ്യമിട്ടായിരുന്നു യു.എസ് സൈന്യത്തിന്റെ ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചിട്ടുണ്ട്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മോട്ടോര്‍ ഷെല്ലോ റോക്കറ്റോ ഉപയോഗിച്ചുള്ള ആക്രമണമാണെന്നാണ് സൂചന. ജനവാസ മേഖലയിലാണ് ഇത് പതിച്ചത്. വീണ്ടും ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനമുണ്ടായത്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി 31ന് അവസാനിക്കാനിരിക്കെയാണ് ആക്രമണം,
Discussion about this post