ശ്രീനഗര്‍: വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കശ്മീര്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനി (92) അന്തരിച്ചു. ബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിലായിരുന്നു അന്ത്യം.
കശ്മീരിലെ ജമാഅത്ത് ഇസ്ലാമിയില്‍ അംഗമായിരുന്ന ഗീലാനി പിന്നീട് സ്വന്തമായി തെഹരീക്-ഇ-ഹുറിയത്ത് ഉണ്ടാക്കി. വിഘടനവാദ ആശയങ്ങളെ പിന്തുണയ്ക്കുന്ന ചെറുപാര്‍ട്ടികളുടെ കൂട്ടായ്മയായ ഓള് പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സിലെ കക്ഷിയാണ് തെഹ്രീക്-ഇ-ഹുറിയത്ത്.
1972, 1977, 1987 വര്‍ഷങ്ങളില്‍ ജമ്മുകശ്മീരിലെ സോപോര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ. ആയിരുന്നു.
Discussion about this post